എൽഡിഎഫിന്റെ തോൽവി അപ്രതീക്ഷിതം; വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ

Govindan

ലോക്‌സഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി അപ്രതീക്ഷിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തോൽവി വിശദമായി പരിശോധിക്കും. സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. മുഖ്യമന്ത്രിക്കെതിരെ  വ്യാജ പ്രചാരണം നടത്തി. രാഹുൽ ഗാന്ധി പ്രസംഗിച്ചത് പോലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. 

തൃശ്ശൂരിലെ തോൽവിയിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. 9.81 ശതമാനം വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. 86,965 വോട്ട് യുഡിഎഫിന് കുറഞ്ഞു. 16,000ത്തോളം വോട്ട് ഇടതുമുന്നണിക്ക് കൂടി. നേമത്ത് നടന്നതു തന്നെ തൃശ്ശൂരിലും നടന്നു. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ് ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു


 

Share this story