മുതിർന്ന നേതാക്കളെ കൂടി ഉൾക്കൊള്ളുന്ന നേതൃത്വമാണ് വേണ്ടത്; അതൃപ്തി വ്യക്തമാക്കി എംകെ രാഘവൻ

raghavan

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി എംകെ രാഘവൻ എംപി. മുതിർന്ന നേതാക്കളെ കൂടി ഉൾക്കൊള്ളുന്ന നേതൃത്വമാണ് വേണ്ടതെന്ന് എംകെ രാഘവൻ അതൃപ്തി പ്രകടിപ്പിച്ചു. കോഴിക്കോട് നിന്നും വൈക്കത്തെ സമ്മേളന വേദിയിലേക്കെത്തിയ ജാഥ നയിച്ചത് ടി സിദ്ധിഖ് എംഎൽഎ ആയിരുന്നു. ജാഥയിൽ എംകെ രാഘവൻ ഉണ്ടായിരുന്നില്ല.

വൈക്കം സത്യാഗ്രഹ ജാഥയിൽ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയേണ്ടത് തീരുമാനം എടുത്തവരാണ്. അല്ലാതെ ഞാനല്ല. അതൃപ്തി ആരേയും അറിയിച്ചിട്ടില്ല. നേതൃത്വമാണ് തീരുമാനമെടുത്തത്. അതിന് എന്തെങ്കിലും മാനദണ്ഡം ഉണ്ടിയിരിക്കാം. മുതിർന്ന നേതാക്കളെ ഉൾക്കൊണ്ടു പോകുന്ന നേതൃത്വമാണ് നമുക്ക് വേണ്ടത്. അതിനുള്ള മനസ് കാണിക്കണം. എന്നാൽ മാത്രമേ ഗുണകരമായ മാറ്റം പാർട്ടിയിൽ ഉണ്ടാക്കാൻ കഴിയൂ എന്നും എം കെ രാഘവൻ പറഞ്ഞു.
 

Share this story