'ലീഗും ആർഎസ്എസും ചർച്ച നടത്തി; സരിതയെ ബഷീറലിയുടെ അടുത്തേക്ക് വിട്ടത് കുഞ്ഞാലിക്കുട്ടി '

hamsa

മുസ്ലിം ലീഗുമായി ആർ എസ് എസുമായി ചർച്ച നടത്തിയെന്ന് ലീഗിൽ നിന്നും പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. ചർച്ച നടത്തിയത് കുഞ്ഞാലിക്കുട്ടി അല്ലെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായി മറ്റൊരു എംഎൽഎയാണ് ചർച്ച നടത്തിയത്. ലീഗിനെ ഇടതു പാളയത്തിൽ എത്തിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം

കാട്ടുകള്ളൻമാരുടെയും അധോലോക നായകൻമാരുടെയും കയ്യിലാണ് മുസ്ലിം ലീഗ് എന്നും ഹംസ വിമർശിച്ചു. യുഡിഎഫ് നേതാക്കൾക്ക് പോലും കുഞ്ഞാലിക്കുട്ടിയെ വിശ്വാസമില്ല. ചർച്ചകൾ അദ്ദേഹം ബിജെപിക്ക് ചോർത്തുമോയെന്ന് നേതാക്കൾക്ക് പേടിയുണ്ട്. കുഞ്ഞാലിക്കുട്ടി ബിജെപിയുമായി രഹസ്യ ചങ്ങാത്തത്തിലാണ്. ഇഡിയെ പേടിച്ച് ബിജെപിയെയും വിജിലൻസിനെ  പേടിച്ച് പിണറായിയെയും കുഞ്ഞാലിക്കുട്ടി വിമർശിക്കില്ല. 

സരിത എസ് നായരെ ബഷീറലി തങ്ങളുടെ അടുത്ത് എത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. സാദിഖലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണ്. പാർട്ടി പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഹൈദരലി തങ്ങളെ കുടുക്കാൻ ശ്രമിച്ചുവെന്നും ഹംസ ആരോപിച്ചു.
 

Share this story