ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ലെന്ന് എംഎം ഹസൻ; ഉഭയകക്ഷി ചർച്ച ഉടൻ

hasan

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാണ്. ഈ മാസം അവസാനത്തോടെ ഓരോ പാർട്ടികളുമായും കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തുമെന്നും ഹസൻ പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്നും ഹസൻ ആരോപിച്ചു


 

Share this story