ഡൽഹി സമരത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ലീഗ് എംപി; പിന്തുണയില്ലെന്നും വിശദീകരണം

wahab

കേന്ദ്രസർക്കാരിനെതിരായ കേരളത്തിന്റെ ഡൽഹി സമരത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പാണ് ലീഗ് എംപി പിവി അബ്ദുൽ വഹാബ് കേരളാ ഹൗസിലെത്തിയത്. 

മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇടത് മുന്നണിയുടെ ഡൽഹി സമരത്തിന് പിന്തുണയില്ലെന്ന് മുസ്ലിം ലീഗ് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ലീഗ് എംപി മുഖ്യമന്ത്രിയെ കാണാനെത്തിയത്

എന്നാൽ മുഖ്യമന്ത്രിയെ സന്ദർശിച്ചത് കേവല മര്യാദയുടെ ഭാഗം മാത്രമാണെന്ന് അബ്ദുൽ വഹാബ് പ്രതികരിച്ചു. ഡൽഹിയിലെ സമരത്തെ താൻ പിന്തുണക്കുന്നില്ലെന്നും വഹാബ് പറഞ്ഞു.
 

Share this story