നാല് വോട്ടുകൾക്ക് വേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുക ലീഗിന്റെ ലക്ഷ്യമല്ല: സാദിഖലി തങ്ങൾ

sadiq

തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന സജി ചെറിയാന്റെ വിവാദപരാമർശത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ്. മത സൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയും പാഠമാണ് ലീഗ് എപ്പോഴും പറഞ്ഞിട്ടുള്ളതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

നാല് വോട്ടുകൾക്ക് വേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല. മറിച്ച് സൗഹാർദം നിലനിർത്തിക്കൊണ്ട് തന്നെ ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള ധൈര്യം മുസ്ലീം ലീഗിനുണ്ട്. അതില്ലാത്തവാണ് അതുമിതുമൊക്കെ പറഞ്ഞുകൊണ്ട് രംഗം വഷളാക്കാൻ ശ്രമിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

ഗവൺമെന്റിലിരിക്കുന്നവരുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും ഒരു ആത്മവിശ്വാസം വളരെ കുറവാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്ര വലിയ വർഗീയത ഇതിന് മുൻപ് അവർ പറഞ്ഞിട്ടില്ല. ഇപ്പോൾ ആ ആത്മവിശ്വാസം ഇല്ലാതായി ഒരു സ്റ്റേജിലെത്തി. അതുകൊണ്ടാണ് ഈ മലപ്പുറം പ്രസ്താവനയൊക്കെ എന്നും കു്ഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags

Share this story