പ്രധാനമന്ത്രിയുടെ സുരക്ഷാ വിവരങ്ങൾ ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച: വി മുരളീധരൻ

V Muraleedharan

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിന്റെ സുരക്ഷാ വിവരങ്ങൾ ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലാണെന്നും സഹമന്ത്രി പറഞ്ഞു

ഏറ്റവും ഗുരുതരമായ സംഭവമായിട്ടാണ് ഇതിനെ കാണേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. എങ്ങനെ ചോർന്നുവെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. ജനങ്ങളോട് അദ്ദേഹം വിശദീകരിക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷാ നടപടികൾ രഹസ്യമാക്കി വെക്കാൻ പോലും കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണെന്നും സഹമന്ത്രി മുരളീധരൻ പറഞ്ഞു.
 

Share this story