ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ; അംഗത്വം നൽകി സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ

reji

ചാനൽ ചർച്ചകളിൽ ഇടത് സഹയാത്രികനായി പങ്കെടുക്കുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിന് അംഗത്വം നൽകി ഷാളണയിച്ച് സ്വീകരിച്ചു. 

ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പറഞ്ഞു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിൽ ഇല്ല. 

യുവാക്കൾ നാട് വിടുന്നു. ഇങ്ങനെ പോയാൽ കേരളം വൃദ്ധാലയമാകും. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ട്. ഇനി മുതൽ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമാണെന്നും റെജി ലൂക്കോസ് പറഞ്ഞു
 

Tags

Share this story