രണ്ടാംഘട്ട പ്രചാരണം ശക്തമാക്കാൻ ഇടതുപക്ഷം; നാളെ മുതൽ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട പ്രചാരണം ഊർജിതമാക്കാൻ ഇടതുപക്ഷം. പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകാൻ നാളെ മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങും. ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങളിൽ പിണറായി പങ്കെടുക്കും. മുഖ്യമന്ത്രി നേതൃത്വം നൽകിയ ഭരണഘടന സംരക്ഷണ റാലികൾ പാർട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിട്ടുള്ഥ്

മാർച്ച് 30 മുതൽ ഏപ്രിൽ 23 വരെ നീളുന്ന കേരള പര്യടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന 60 പൊതുയോഗങ്ങളുണ്ടാകും. 20 മണ്ഡലങ്ങളിൽ ഓരോന്നിലും മൂന്ന് വീതം പൊതുയോഗങ്ങളാണ് മുഖ്യമന്ത്രിക്കുള്ളത്. ഇഡി അടക്കം ദേശീയ അന്വേഷണ ഏജൻസികളെ വെച്ച് കേന്ദ്രസർക്കാർ നടത്തുന്ന പകപോക്കൽ രാഷ്ട്രീയത്തെക്കുറിച്ചും മുഖ്യമന്ത്രി വിശധീകരിക്കും. 

മാസപ്പടി, മസാല ബോണ്ട് കേസുകളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വിമർശനങ്ങൾക്കുള്ള മറുപടികൾ പിണറായി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Share this story