നിയമസഭാ സംഘർഷം: വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

speaker

നിയമസഭാ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. കേസിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഡോക്ടർമാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടൽ ഉണ്ടായി എന്നായിരുന്നു ആരോപണം.

വാച്ച് ആൻഡ് വാർഡുകളുടെ ഡിസ്ചാർജ് സമ്മറിയും സ്‌കാനിംഗ് റിപ്പോർട്ടുകളും ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ഡോക്ടർമാരുമായി സംസാരിക്കും. കൂടിയാലോചനകൾക്ക് ശേഷം എംഎൽഎമാർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന വകുപ്പാക്കി മാറ്റാനുളള സാധ്യതയുണ്ട്.
 

Share this story