നിയമസഭാ സംഘര്‍ഷം: പ്രതിപക്ഷത്തിനെതിരായ ഐപിസി 326 ഒഴിവാക്കി

Kerala

നിയമസഭാ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തിനെതിരായ ഐപിസി 326 ഒഴിവാക്കി. വാച്ച് ആൻഡ് വാർഡിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഔദ്യോഗിക ജോലി തടഞ്ഞ് ആക്രമിച്ചെന്ന മറ്റൊരു ജാമ്യമില്ലാ കുറ്റം തുടരും. ഐപിസി 322 ആണ് നിലനിർത്തിയത്.

കേസ് അന്വേഷണം ക്രൈം റെക്കോഡ്സ് ബ്യൂറോ എ.സി.പിക്ക് കൈമാറി.അതേസമയം നിയമസഭാ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മ്യൂസിയം പൊലീസിൽ നിന്നും മാറ്റി. അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ച് റെക്കോർഡ്‌സ് ബ്യുറോ അസിസ്റ്റന്റ് കമ്മിഷണറിനാണ്.

നിയമസഭാ സംഘർഷത്തിൽ പരുക്കേറ്റ വാച്ച് ആൻഡ് വാർഡുകളുടെ കൈക്ക് പൊട്ടലില്ലെന്ന് ഇന്നലെയാണ് മെഡിക്കൽ റിപ്പോർട്ട് വന്നത്. രണ്ട് വനിതാ വാച്ച് ആൻറ് വാർഡുകളുടെ കൈക്ക് പൊട്ടലില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടുള്ളത്.

ഇവരെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന പേരിലാണ് ഏഴ് പ്രതിപക്ഷ എം എൽ എമാർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രണ്ട് വാച്ച് ആൻഡ് വാർഡിന് കൈക്ക് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

Share this story