പൊന്മുടിയിൽ വീണ്ടും പുള്ളിപ്പുലി ഇറങ്ങി; ഇത്തവണ കണ്ടത് സ്‌കൂളിന് സമീപം

leopard

തിരുവനന്തപുരം പൊന്മുടിയിൽ വീണ്ടും പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെയാണ് പൊന്മുടി സ്‌കൂളിന് സമീപത്ത് പുലിയെ കണ്ടത്. വനംവകുപ്പ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 26നും പൊന്മുടിയിൽ പുലിയിറങ്ങിയിരുന്നു. ഒരാഴ്ചക്കിടെ രണ്ട് തവണ പുലിയെ കണ്ടതോടെ പ്രദേശവാസികളും പരിഭ്രാന്തിയിലാണ്. 

26ന് രാവിലെ പൊന്മുടി പോലീസ് സ്‌റ്റേഷന് മുന്നിലാണ് പുള്ളിപ്പുലിയെ കണ്ടത്. സ്റ്റേഷന് മുന്നിലുള്ള റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി പോകുകയായിരുന്നു പുലി. അന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
 

Share this story