വയനാട് അമ്പലവയലിൽ പുലിയിറങ്ങി; വളർത്തുനായയെ കടിച്ചു കൊണ്ടുപോയി

puli

വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസമേഖലയിൽ പുലി ഇറങ്ങി. ആറാട്ടുപാറ പികെ കേളുവിന്റെ വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി. വീടിന് പുറത്തെ ചങ്ങലയിൽ കെട്ടിയ നായയെയാണ് പുലി കടിച്ചുകൊണ്ടുപോയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശബ്ദം കേട്ട് കേളു പുറത്തിറങ്ങിയപ്പോൾ പുലി ഓടുന്നതാണ് കണ്ടത്. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് നായയെ കടിച്ചു കൊണ്ടുപോകുന്നത് കണ്ടത്

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
 

Share this story