നെല്ലിയാമ്പതി ജനവാസ മേഖലയിൽ പുലി ഇറങ്ങി; ദൃശ്യങ്ങൾ പുറത്ത്

puli

പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. പോബ്‌സൺ എസ്‌റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. 

എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്ക് സമീപത്ത് വരെ എത്തി. പിന്നീട് കാട്ടിലേക്ക് തിരികെ പോകുകയായിരുന്നു. 

നാട്ടുകാർ മൊബൈൽ ഫോണുകളിൽ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യവും ഈ പ്രദേശങ്ങളിലുണ്ടായിരുന്നു.
 

Share this story