കൊല്ലങ്കോട് കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി

kambi

കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. ധോണിയിൽ നിന്നുള്ള വനംവകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടി വെച്ചത്. പുലിയെ പ്രത്യേക ഇരുമ്പ് കൂട്ടിലേക്ക് മാറ്റി. 

വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയിലാണ് പുലി കുടുങ്ങിയത്. തുടർന്ന് ക്യാമ്പിലേക്ക് കൊണ്ടുപോയ പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം പറമ്പിക്കുളത്തെ വനത്തിൽ തുറന്നു വിടും. 

ഇന്ന് പുലർച്ചെയാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പ്രാഥമിക പരിശോധനയിൽ പുലി ആരോഗ്യവാനെന്ന് തെളിഞ്ഞതോടെയാണ് മയക്കുവെടി വെക്കാനുള്ള നടപടികൾ ആരംഭിച്ചത്.
 

Share this story