മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം നടക്കട്ടെ; മികച്ച വാസസ്ഥലം അവകാശമാണെന്ന് പി. രാജീവ്

മുണ്ടം

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കട്ടെയെന്ന് സിപിഎം നേതാവ് പി. രാജീവ്. സർക്കാർ ലക്ഷ്യമിട്ടത് സുരക്ഷിതമായ പുനരധിവാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടുകൾ പരിഗണിച്ച് തീരുമാനമെടുക്കട്ടെയെന്നും പി. രാജീവ് വ്യക്തമാക്കി. മികച്ച വാസസ്ഥലം ലഭിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം നേതാവ് കെ.ജെ. മാക്സി നടത്തിയ പരാമർശം അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നും പി. രാജീവ് പറഞ്ഞു. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പാർട്ടി പരിശോധിക്കേണ്ടതില്ലെന്നും വിഷയത്തിൽ ആവശ്യമായ പരിശോധനകൾ നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story