ഓണത്തിന് വീട്ടിലെത്താം; കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾക്ക് ബുക്കിങ് ആരംഭിച്ചു
Updated: Aug 12, 2026, 11:05 IST
തിരുവനന്തപുരം: ഓണക്കാലത്തെ രൂക്ഷമായ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന ബസ് സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കാണ് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് ഓണം സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നാട്ടിലെത്തി കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ ഈ സർവീസുകൾ വലിയ ആശ്വാസമാകും.
