പട്ടയ വിഷയം ഉന്നയിച്ച് റവന്യു മന്ത്രിക്ക് കത്ത്; മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ

MJ Rahul

പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്.

പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആലോചന. എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്‌ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്.

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിൽ എത്തിയില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാൽ പ്രതിരോധിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. രാഹുലിനോട് സഭയിലെത്താൻ നിർദേശം നൽകിയവരും, സഭയിലെ അക്രമങ്ങൾ ഒറ്റയ്ക്ക് നേരിടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Tags

Share this story