ലൈഫ് മിഷൻ കോഴക്കേസ്: അധിക സമയം തേടി ഇ ഡി; വിമർശനവുമായി ഹൈക്കോടതി

high court

ലൈഫ് മിഷൻ കോഴക്കേസിൽ വിചാരണ പൂർത്തിയാക്കാൻ അധിക സമയം ചോദിച്ച ഇ ഡിക്ക് ഹൈക്കോടതിയുടെ വിമർശനം. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ അഞ്ച് മാസത്തെ സമയം എന്തിനാണെന്ന് കോടതി ചോദിച്ചു. എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി

കേസുമായി ബന്ധപ്പെട്ട് വിചാരണ പൂർത്തിയാക്കാൻ അഞ്ച് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ഇ ഡി അഭിഭാഷക ഹൈക്കോടതിയിൽ അറിയിച്ചത്. എന്നാൽ ചുരുക്കം ചില സാക്ഷികൾ മാത്രമാണ് കേസിലുള്ളതെന്നും അവരെ വിചാരണ ചെയ്യാൻ എന്തിനാണ് ഇത്ര സമയമെന്നും കോടതി ചോദിച്ചു


 

Share this story