ലൈഫ് മിഷൻ കോഴയിടപാട് കേസ്: ശിവശങ്കർ അഞ്ചാം പ്രതി; കേസിൽ മറ്റൊരു പ്രതിയും

sivasankar

ലൈഫ് മിഷൻ കോഴയിടപാട് കേസിൽ എം ശിവശങ്കർ അഞ്ചാം പ്രതി. ആറ് പേരെയാണ് ഇ ഡി ഇതുവരെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിന് നൽകിയെന്നാണ് സ്വപ്‌നയുടെ മൊഴി

സരിത്ത്, സന്ദീപ് എന്നിവർക്ക് നൽകിയത് 559 ലക്ഷം രൂപയാണ്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. അതേസമയം കേസിൽ ഒരാളെ കൂടി പുതുതായി പ്രതി ചേർത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനാണിത്. യദുകൃഷ്ണന് മൂന്ന് ലക്ഷം രൂപ കോഴ ലഭിച്ചെന്നാണ് കണ്ടെത്തൽ. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയത് യദുകൃഷ്ണനാണ്.
 

Share this story