ലൈഫ് മിഷൻ കോഴയിടപാട് കേസ്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

sivasankar

ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ എം ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും നാല് ദിവസം എങ്കിലും കസ്റ്റഡി നീട്ടണമെന്നുമായിരുന്നു ഇ.ഡിയുടെ ആവശ്യം. ഇത് പരിഗണിച്ചാണ് 24 വരെ കസ്റ്റഡി നീട്ടിയത്. അന്വേഷണത്തിൽ നിന്നും ശിവശങ്കറിന് വ്യക്തമയ പങ്ക് ഉണ്ടെന്ന് മനിസിലായതായി ഇ.ഡി വ്യക്തമാക്കുന്നു. 

ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ശിവശങ്കർ അറിയിച്ചു. ശിവശങ്കറിന്റെ പങ്കാളിത്തം വിചാരിച്ചതിൽ കൂടുതൽ വ്യാപ്തി ഉള്ളതാണെന്നും ചോദ്യം ചെയ്യലിൽ പരാതി ഉണ്ടോ എന്നുള്ള ചോദ്യത്തിന് ഇല്ല എന്ന് ശിവശങ്കർ മറുപടി നൽകിയെന്നും ഇ.ഡി അറിയിച്ചു. എല്ലാ മെഡിക്കൽ പരിശോധനയും നടത്തിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

Share this story