ലൈഫ് മിഷൻ കേസ്: സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസിൽ ഹാജരായി

raveendran

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രടഠറി സിഎം രവീന്ദ്രൻ ഇ ഡി ഓഫീസിൽ ഹാജരായി. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ടാണ് സിഎം രവീന്ദ്രനെ ഇ ഡി വിളിച്ചുവരുത്തിയത്. രാവിലെ ഒമ്പതരയോടെ കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് രവീന്ദ്രൻ ഹാജരായത്.

മാധ്യമങ്ങളെ കൈ വീശിക്കാണിച്ചാണ് സിഎം രവീന്ദ്രൻ ഇ ഡി ഓഫീസിലേക്ക് പ്രവേശിച്ചത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാനായി ഇ ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിയമസഭ നടക്കുന്ന കാരണം പറഞ്ഞ് രവീന്ദ്രൻ ഇതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
 

Share this story