ലൈഫ് മിഷൻ കേസ്: സിഎം രവീന്ദ്രനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

raveendran
ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്ന് അറിയിച്ച് കഴിഞ്ഞാഴ്ച സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് അറിയാമായിരുന്നോയെന്നും പങ്കാളിത്തമുണ്ടോ എന്നുമാണ് ഇ ഡി പരിശോധിക്കുന്നത്‌
 

Share this story