ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി
Fri, 26 May 2023

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ചികിത്സാർഥമെന്ന കാരണം പറഞ്ഞാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. നിലവിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്
ജാമ്യ ഉപാധികളിൽ ഇളവ് തേടി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തള്ളി. തന്റെ പാസ്‌പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുകയാണെന്നും ഇതിനാൽ അടിയന്തരമായി ഇടക്കാല ജാമ്യം നൽകണമെന്നുമായിരുന്നു ശിവശങ്കർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്.