ലൈഫ് മിഷൻ കേസ്: പി ബി നൂഹ് ഐഎഎസിനോട് ഹാജരാകാൻ ഇ ഡി നോട്ടീസ്
Wed, 1 Mar 2023

ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. പി ബി നൂഹ് ഐഎഎസ് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. അതേസമയം വിവാദ കരാറിനും കേസിനും ശേഷമാണ് പി ബി നൂഹ് ലൈഫ് മിഷൻ സിഇഒ ആയി ചുമതലയേറ്റിരുന്നത്.