ലൈഫ് മിഷൻ കേസ്: സിഎം രവീന്ദ്രനെ ഇ ഡി വീണ്ടും വിളിച്ചുവരുത്തും

raveendran

ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തും. മുമ്പ് രണ്ട് തവണ രവീന്ദ്രന്റെ മൊഴിയെടുത്തിരുന്നു. ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെ കുറിച്ച് പരാമർശമുണ്ട്

രവീന്ദ്രനെതിരെ സ്വപ്‌ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിഎം രവീന്ദ്രനെ വീണ്ടും വിളിച്ചുവരുത്താൻ ഇഡി ഒരുങ്ങുന്നത്. കേസിൽ എം ശിവശങ്കറിനെ ബുധനാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു.
 

Share this story