ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
Thu, 2 Mar 2023

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇ ഡിയുടെ വാദം
എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടടി തെറ്റാണെന്നും ശിവശങ്കർ വാദിക്കുന്നു. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്.