ലൈഫ് മിഷൻ കേസ്: ശിഷ്യന് പിന്നാലെ ആശാനും അകത്തുപോകുമെന്ന് കെ സുധാകരൻ
Wed, 15 Feb 2023

ലൈഫ് മിഷൻ കോഴക്കേസിൽ ശിഷ്യന് പിന്നാലെ ആശാനും അകത്തുപോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കാൻ ധൈര്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചു
ശിവശങ്കർ കമ്മീഷൻ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ മുരളീധരൻ ആരോപിച്ചു. മുഖ്യമന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയണം. ബിജെപിയും മാർക്‌സിസ്റ്റ് പാർട്ടിയും തമ്മിൽ അന്തർധാര സജീവമായതിനാൽ കേസ് എവിടെയെങ്കിലും എത്തുമെന്ന് തോന്നുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.