ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി സ്ഥിരപ്പെടുത്തി

sivasankar

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി സ്ഥിരമാക്കി. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്താണ് നേരത്തെ നൽകിയ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തിയത്. ജയിലിലായിരുന്ന ശിവശങ്കർ കഴിഞ്ഞ ആഗസ്റ്റിലാണ് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയത്

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താമെന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു.
 

Share this story