ലൈഫ് മിഷൻ കേസ്: ജാമ്യാപേക്ഷയുമായി ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു

sivasankar

ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു. യൂണിടാകുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്‌നയും സരിത്തും അടക്കമുള്ള യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരാണ്. യുണിടാകിനെ തെരഞ്ഞെടുത്തത് യുഎഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ല

കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണ്. സ്വപ്‌ന സുരേഷിനെ ചാർട്ടേഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാൽ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്നും ജാമ്യ ഹർജിയിൽ ശിവശങ്കർ പറയുന്നു.
 

Share this story