ലൈഫ് മിഷൻ കേസ്: യു. വി ജോസ് വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി

jose

ലൈഫ് മിഷൻ അഴിമതി കേസിൽ മുൻ സിഇഒ യു.വി ജോസ് വീണ്ടും ഇഡി ഓഫീസിൽ ഹാജരായി. കഴിഞ്ഞാഴ്ചയും രണ്ട് തവണ ഇഡി യു.വി ജോസിന്റെ മൊഴിയെടുത്തിരുന്നു. കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പനെ യു.വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മൊഴി നൽകിയിരുന്നു. 

സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയത്. ഇന്നലെയാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് കൊച്ചിയിലെ കോടതിയിൽ സന്തോഷിനെ ഹാജരാക്കും.
 

Share this story