ലൈഫ് മിഷൻ കേസ്: യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

santhosh

ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ഇന്നലെ രാത്രി സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമാണ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു

കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷിന്റേത്. നേരത്തെ എം ശിവശങ്കറെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ അഴിമതി കേസിലും സന്തോഷ് അറസ്റ്റിലായിട്ടുണ്ട്.
 

Share this story