ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറെ കോടതി റിമാൻഡ് ചെയ്തു, ജാമ്യാപേക്ഷ സമർപ്പിച്ചു

sivasankar

ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതിയായ എം ശിവശങ്കറെ കോടതി റിമാൻഡ് ചെയ്തു. ഇതിന് പിന്നാലെ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജാമ്യം നൽകണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. ഒമ്പത് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിനെ തുടർന്ന് ഇ ഡി ശിവശങ്കറിനെ കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടില്ല

ഇത്രയും ദിവസം ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ലൈഫ് മിഷനിൽ കോഴപ്പണം കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും ശിവശങ്കർ സമ്മതിച്ചിട്ടില്ല. സ്വപ്‌നയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കർ നൽകിയ മറുപടി.
 

Share this story