ലൈഫ് മിഷൻ: മാത്യു കുഴൽനാടന്റെ പ്രസംഗ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കി
Fri, 3 Mar 2023

ലൈഫ് മിഷനിൽ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കി. റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്ന ഭാഗവും സ്വപ്‌ന ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന പരാമർശവുമാണ് നീക്കിയത്
ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് നീക്കിയിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് മാത്യു കുഴൽനാടൻ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസാണ് പരാമർശങ്ങളുണ്ടായത്. ഇത് സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചിരുന്നു.