ലൈഫ് മിഷൻ അഴിമതി കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

sivasankar

ലൈഫ് മിഷൻ അഴിമതി കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന ഇ ഡി വാദം ഹൈക്കോടതി അംഗീകരിച്ചു. കോഴക്കേസിൽ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ഇ ഡിയുടെ വാദം. നേരത്തെ കൊച്ചി പിഎംഎൽഎ കോടതിയും ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ശിവശങ്കർ വാദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാനാണ് തന്നെ കരുവാക്കുന്നത്. സമാനമായ കേസിൽ തനിക്ക് നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസുമായി നേരിട്ട് യാതൊരു ബന്ധമില്ലെന്നും ശിവശങ്കർ വാദിച്ചു. എന്നാൽ വാദങ്ങൾ കോടതി അംഗീകരിച്ചില്ല
 

Share this story