ലൈഫ് മിഷൻ അഴിമതിക്കേസ്: സന്തോഷ് ഈപ്പന്റെ മൊഴി യു വി ജോസിനെയും കുരുക്കിലാക്കുന്നു

jose

ലൈഫ് മിഷൻ അഴിമതിക്കേസിൽ സന്തോഷ് ഈപ്പന്റെ മൊഴി മുൻ സിഇഒ യുവി ജോസിനും കുരുക്കാകുന്നു. യു വി ജോസ് മുഖേന ചില രേഖകൾ തങ്ങൾക്ക് ചോർന്ന് കിട്ടിയെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കേസിൽ യുവി ജോസിനെ തുടർച്ചയായ രണ്ടാം ദിവസവും ഇ ഡി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. 

ലൈഫ് മിഷൻ സിഇഒയുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. കരാർ നടപടികൾക്ക് മുമ്പ് ചില രേഖകൾ യു വി ജോസ് മുഖാന്തരം തങ്ങൾക്ക് കിട്ടിയിരുന്നു. ഹാബിറ്റാറ്റ് നൽകിയ ചില രേഖകളാണ് കിട്ടിയത്. ഇത് പരിഷ്‌കരിച്ചാണ് കരാർ രേഖയാക്കി സമർപ്പിച്ചതെന്നാണ് മൊഴി

എന്നാൽ എം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് താൻ എല്ലാക്കാര്യങ്ങളും ചെയ്തതെന്നും നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്നുമാണ് യു വി ജോസ് ഇഡിയോട് പറഞ്ഞത്.
 

Share this story