തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി

zoo

തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. കോമ്പൗണ്ടിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചു. 

37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തിൽ തന്നെയുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്.

മൂന്ന് ആൺകുരങ്ങും മൂന്ന് പെൺ കുരങ്ങും ആണ് ഉള്ളത്. കൂട്ടിലേക്ക് കയറിയില്ലെങ്കിൽ ഇണയെ ഉപയോഗിച്ച് ആകർഷിച്ച് വിളിക്കാമെന്നാണ് അധികൃതർ അറിയിക്കുന്നത്. നേരത്തെ മൃഗശാലയിൽ നിന്ന് ഹനുമാൻ കുരുങ്ങും ചാടിപ്പോയിരുന്നു.
 

Tags

Share this story