മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

kejriwal

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
 

Share this story