ഐടി പാർക്കുകളിൽ മദ്യശാല: നിർദേശത്തിന് നിയമസഭാ സമിതി അംഗീകാരം നൽകി

BAR

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് സർക്കാരിന്റെ നീക്കം

ഐടി പാർക്കുകൾക്ക് എഫ് എൽ 4 സി ലൈസൻസ് നൽകും. 20 ലക്ഷം രൂപയായിരിക്കും ലൈസൻസ് ഫീസ്. പ്രവർത്തന സമയം രാവിലെ 11 മണി മുതൽ രാത്രി 11 വരെ. ഐടി പാർക്ക് നേരിട്ടോ പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും

നിലവിലെ ബാർ ലൈസൻസികളിലേക്ക് നടത്തിപ്പ് പോകുമെന്നും മിടുക്കരായ ഐടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം കൂടുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പരാതി. ഇത് സാംസ്‌കാരിക നാശത്തിന് വഴിവെക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
 

Share this story