കോഴിക്കോട്ടെ സിപിഎം സ്ഥാനാർഥികളുടെ പട്ടികയായി; ബേപ്പൂരിൽ റിയാസ് വീണ്ടുമിറങ്ങും
കോഴിക്കോട് ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ പട്ടികയിൽ ഏകദേശം ധാരണയായി. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും വീണ്ടും രംഗത്തിറങ്ങും. കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും തിരുവമ്പാടിയിൽ ലിന്റോ ജോസഫും ബാലുശ്ശേരിയിൽ സച്ചിൻ ദേവും മത്സരിക്കും.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പട്ടിക സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുകയാണ്. കെ കെ ശൈലജ, എംഎം മണി, തോമസ് ഐസക് തുടങ്ങിയ മുതിർന്ന നേതാക്കൾ മത്സരിക്കണോയെന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും
കഴിഞ്ഞ തവണ 75 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇത്തവണയും ഇതേ സീറ്റുകളിൽ തന്നെ പാർട്ടി മത്സരിക്കും. എംവി ഗോവിന്ദൻ ഒഴിയുന്നതിനാൽ തളിപ്പറമ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും.
