സ്‌കൂൾ ബസിൽ വെച്ച് എൽകെജി വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ബസ് ക്ലീനർ അറസ്റ്റിൽ

ashik

മലപ്പുറത്ത് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു. സ്‌കൂൾ ബസിൽ വച്ച് എൽ.കെ.ജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു. 

മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. 

കൽപകഞ്ചേരി പോലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.

Tags

Share this story