ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കില്ല; മറ്റ് വഴികൾ നിർദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് വൈദ്യുത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 

ലോഡ് ഷെഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദേശിക്കാനായിരുന്നു കെ എസ് ഇ ബിക്ക് സർക്കാർ നൽകിയ നിർദേശം. മുഖ്യമന്ത്രിയുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കും

വ്യവസായ ശാലകളിൽ ഭാഗിക നിയന്ത്രണം കൊണ്ടുവരണമെന്ന നിർദേശം യോഗത്തിലുണ്ടായി. വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കാൻ മാളുകൾക്ക് നിർദേശം നൽകണമെന്ന അഭിപ്രായവുമുയർന്നു.
 

Share this story