തദ്ദേശ തെരഞ്ഞെടുപ്പ്: സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയായെന്ന ആരോപണവുമായി കെസി വേണുഗോപാൽ
Nov 10, 2025, 12:56 IST
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സിപിഎമ്മും ബിജെപിയും തമ്മിൽ ്ധാരണയുണ്ട്. ശബരിമലയിലെ സ്വർണക്കൊള്ള അടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേകം പ്രകടന പത്രികകൾ ഉണ്ടാകും. യുഡിഎഫിൽ സ്ഥാനാർഥികൾക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. തർക്കമുള്ളിടത്തെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കും. വർഗീയ കക്ഷികളുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9ന് ആദ്യ ഘട്ടവും ഡിസംബർ 11ന് രണ്ടാംഘട്ടവും നടക്കും. ഡിസംബർ 13നാണ് വോട്ടെണ്ണൽ നടക്കുക.
