തദ്ദേശ തെരഞ്ഞെടുപ്പ്: എൽ ഡി എഫ് തയ്യാർ; യുഡിഎഫിന്റെ ശ്രമം വർഗീയ ചേരിതിരിവിനെന്ന് ടിപി രാമകൃഷ്ണൻ

tp ramakrishnan

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണി തയ്യാറെന്ന് എൽഡിഎഫ് ടിപി രാമകൃഷ്ണൻ. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകും തെരഞ്ഞെടുപ്പ് ഫലം. വർഗീയ ചേരിതിരിവിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. 

വെൽഫെയർ പാർട്ടിയെയും എസ് ഡി പി ഐയെയും യുഡിഎഫിൽ ഉറപ്പിച്ച് നിർത്താനാണ് ലീഗിന്റെ ശ്രമമെന്നും ടിപി രാമകൃഷ്ണൻ ആരോപിച്ചു. അതേസമയം വലിയ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം

സീറ്റ് വിഭജനം നേരത്തെ ആരംഭിച്ചു. വോട്ടിന് വേണ്ടിയുള്ള തട്ടിപ്പാണ് സർക്കാർ അവസാനം നടത്തിയ പ്രഖ്യാപനങ്ങളെന്ന് ജനങ്ങൾ തിരിച്ചറിയും. ആഭ്യന്തര വകുപ്പിനും ആരോഗ്യ വകുപ്പിനും എതിരായ വലിയ വികാരമുണ്ട്. കൂട്ടായ്മയുടെ വിജയമാണ് ഉണ്ടാകാൻ പോകുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു
 

Tags

Share this story