തദ്ദേശ തെരഞ്ഞെടുപ്പ്: ഏതെല്ലാം രേഖകൾ പോളിംഗ് ബൂത്തിൽ ഹാജരാക്കാം

Votter

തിരുവനന്തപുരം: സം​സ്ഥാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന് ഒരുങ്ങുമ്പോൾ വോട്ടർമാർക്കും സ്ഥാനാർഥികൾക്കുമുളള മാർഗനിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി.

വോട്ടർമാർ പോളിംഗ് ബൂത്തിൽ പോകുമ്പോൾ ഹാജരാകേണ്ട തിരിച്ചറിയൽ രേഖകളുടെ പട്ടിക കമ്മിഷൻ പുറത്തുവിട്ടു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, എതെങ്കിലും ദേശസാൽകൃത ബാങ്കിൽ 6 മാസത്തിന് മുൻപ് നൽകിയ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ രേഖ എന്നിവ എതെങ്കിലും ഹാജരാക്കിയാൽ സമ്മതിദാനeവകാശം വിനിയോഗിക്കാൻ സാധിക്കും.

Tags

Share this story