കോഴിക്കോട് പശുവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് പശുവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് എൻഐടിക്ക് സമീപം പശുവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആൾ പിടിയിൽ. വലിയവയൽ മുല്ലേരിക്കുന്നുമ്മൽ താമസിക്കുന്ന മുരളീധരനാണ് പിടിയിലായത്. ചാത്തമംഗലം പന്ത്രണ്ടാം മൈൽ സ്വദേശിയുടെ പശുവിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.

രാത്രി സമയങ്ങളിൽ തൊഴുത്തിൽ നിന്ന് അഴിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവ്. പശുവിനെ പല സമയങ്ങളിൽ കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ തൊഴുത്തിൽ ക്യാമറ വെക്കുകയും ദൃശ്യങ്ങളിൽ മുരളീധരൻ പശുവിനെ അഴിച്ചു കൊണ്ടുപോകുന്നത് പതിയുകയുമായിരുന്നു.

വെറ്റിറിനറി ഡോക്ടർ നടത്തിയ പരിശോധനയിലാണ് പശു പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Share this story