കണ്ണൂർ പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം നാല് മാസം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയുടേത്

കണ്ണൂർ പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം നാല് മാസം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയുടേത്

കണ്ണൂർ കൂട്ടുപുഴക്കടുത്ത് പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം നാല് മാസം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. ലോക്ക് ഡൗൺ സമയത്ത് കാണാതായ ഫെഡ്രിക് ബാർലയുടേതാണ് അസ്ഥികൂടം. ലോക് ഡൗണിനിടെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന ഇയാളെ വനമേഖലയിൽ വെച്ചാണ് കാണാതായത്

ഓഗസ്റ്റിലാണ് ഫെഡ്രിക് ഉൾപ്പെടെയുള്ള 51 അംഗ തൊഴിലാളി സംഘം ബസിൽ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്നത്. വഴിയിൽ ബസ് നിർത്തിയ സമയത്ത് ഇയാളെ കാണാതാകുകയായിരുന്നു. പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല

വെള്ളിയാഴ്ച വൈകുന്നേരമാണ് കുന്നോത്ത് പുഴയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. തൊട്ടടുത്ത് നിന്ന് ലഭിച്ച പാന്റിന്റെ പോക്കറ്റിൽ തിരിച്ചറിയൽ കാർഡുമുണ്ടായിരുന്നു.

Share this story