പെരുമ്പാവൂരിൽ ബെഡ് നിർമാണ കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പെരുമ്പാവൂരിൽ ബെഡ് നിർമാണ കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പെരുമ്പാവൂർ സൗത്ത് ഇരിങ്ങോളിൽ പ്രവർത്തിച്ചിരുന്ന ബെഡ് നിർമാണ കമ്പനിയിൽ തീപിടിത്തം. ഫൈബർ ക്യൂൻ ബെഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘം നാല് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇന്ന് പുലർച്ചെ 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പെരുമ്പാവൂരിൽ, മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂനിറ്റ് ഫയർ ഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ടായിരത്തിലധികം ബെഡുകൾ കത്തിനശിച്ചു. 30 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം.

Share this story