മുത്തങ്ങയിൽ നൂറ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മുത്തങ്ങയിൽ നൂറ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മുത്തങ്ങയിൽ നടന്ന പരിശോധയിൽ നൂറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്(26), ആബിദ്(23) എന്നിവരാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്

അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണിതെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങളുടെ സ്‌പെയർ പാർട്‌സിന്റെ മറവിലാണ് ലോറിയിൽ ഇത് കടത്തിയത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

Share this story