കണ്ണൂർ കൂടാളിയിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം

കണ്ണൂർ കൂടാളിയിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം

കണ്ണൂർ കൂടാളിയിൽ കോൺഗ്രസ് പഞ്ചായത്ത് മെമ്പർക്ക് നേരെ ആക്രമണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് പുറത്തായത്. കൂടാളിയിൽ 47 വർഷത്തെ സിപിഎം കുത്തക തകർത്ത് വാർഡ് പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ആക്രമണം

അതേസമയം അക്രമികളെ പോലീസ് ദുർബല വകുപ്പ് ചുമത്തി വിട്ടയച്ചതായി കോൺഗ്രസ് അംഗം വിമർശിക്കുന്നു. അതേസമയം അക്രമികൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം വ്യക്തമാക്കി. അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച മനോഹരൻ വോട്ടർമാർക്ക് നന്ദി പറയാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇദ്ദേഹം വന്ന കാറും അക്രമികൾ തകർക്കുന്നത് ദൃശ്യങ്ങളിൽ കാണാം

Share this story